ഉക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കിയുടെ ഒളിത്താവളം അവസാനം ബി ബി സി കണ്ടെത്തി. അവിശ്വനീയമായ ആ സംവിധാനം കണ്ടു റിപ്പോർട്ടർ അൽപനേരം അന്തം വിട്ടു. അതിസുരക്ഷാ പരിശോധനകൾ കടന്നാണ് പ്രസിഡന്റിന്റെ മുന്നിലെത്തിയത്. കിട്ടിയ സമയത്തിനുള്ളിൽ കഴിയുന്നത്ര കാര്യങ്ങൾ ചോദിക്കണം. എന്നാൽ അത്രയൊന്നും ഭാവഭേദങ്ങളില്ലാതെയാണ് സെലെൻസ്കി എത്തിയത്. ഇതിനിടയിൽ ഒരു ഫോൺ കാൾ. അങ്ങേ തലക്കൽ ആരെന്നു തിരിച്ചറിഞ്ഞ സെലെൻസ്കി റിപ്പോർട്ടറോട് ക്ഷമാപൂർവം അപേക്ഷിച്ചു: ഒരു മിനിറ്റേ , ഫ്രഞ്ച് പ്രസിഡന്റ് വിളിക്കുന്നു. കോടിക്കണക്കിനു ജനമനസ്സിൽ ആരാധനാപാത്രമായി മാറിയ ഉക്രൈൻ പ്രസിഡന്റ് ഫോൺ അറ്റൻഡ് ചെയ്യാനായി തിരിഞ്ഞു. ബി ബി സി ഇത് സംപ്രേഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.