മനുഷ്യന്‍ പ്രകൃതിക്കും ഭൂമിക്കും എത്രത്തോളം ദോഷം ചെയ്യുന്നുവെന്ന് തിരിച്ചറിയാന്‍ കൊറോണ വൈറസ് വരേണ്ടി വന്നു. വൈറസ് വ്യാപനത്തേ തുടര്‍ന്ന് ലോകം മുഴുവന്‍ ലോക്ക്ഡൗണില്‍ നിശ്ചലമായതിനെ തുടര്‍ന്ന് പ്രകൃതിയില്‍ വലിയ മാറ്റങ്ങളാണ് പ്രകടമായത്. മനുഷ്യര്‍ പുറത്തിറങ്ങാതെ കഴിയുന്നതിനാല്‍ ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗമായ ഭൂവല്‍ക്കത്തിലെ ചലനങ്ങള്‍ വന്‍തോതില്‍ കുറഞ്ഞുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനത്തിലാണ് വലിയ മാറ്റമുണ്ടാത്. വായു മലിനീകരണത്തിലും ശ്രദ്ധേയമായ കുറവുണ്ടായപ്പോള്‍ കറുത്ത പാടുകളില്‍ കാണപ്പെട്ടിരുന്ന ജലാശയങ്ങള്‍ക്ക് നീല നിറം കൈവന്നു. കാലാവസ്ഥ വ്യതിയാനവും അതിന്റെ പ്രത്യാഘാതങ്ങളും എക്കാലത്തും വലിയ ചര്‍ച്ചയാകുമെങ്കിലും അതിന്റെ പ്രാധാന്യം വെളിപ്പെട്ടത് മഹാമാരിക്കാലത്തായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പരാതിപ്പെടുന്നവര്‍ തന്നെ പ്രകൃതിയില്‍ നിന്നും വേര്‍പെട്ട നിലയിലുള്ളവരാണ്. എങ്കിലും ചില വിഭാഗങ്ങള്‍ ഇപ്പോഴും പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയും അവര്‍ക്ക് വേണ്ടതെല്ലാം ചുറ്റുപാടില്‍ നിന്നും വളരെ സന്തുലിതമായി നേടുകയും ചെയ്യുന്നുണ്ട്.
അമേരിക്കയിലെ എര്‍ത്ത്ഷിപ് പ്രോജക്ടിന്റെ ഭാഗമായി നിര്‍മിക്കുന്ന വീട്ടുകളെല്ലാം ഇത്തരത്തില്‍ പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നവയാണ്. ഇക്കോ ഫ്രണ്ട്‌ലി വീടുകള്‍ നിര്‍മ്മിക്കുന്നതിന് പ്രസിദ്ധിയാര്‍ജ്ജിച്ച മിഷേല്‍ റെയ്‌നോള്‍ഡ് ആണ് ഈ വീടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 45 ശതമാനവും പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ വീട് തയ്യാറാക്കിയിരിക്കുന്നത്. ഇവ നിര്‍മ്മിക്കുമ്പോള്‍ യാതൊരു രീതിയിലും മലിനീകരണം സംഭവിക്കുകയില്ല. കൂടാതെ ഭക്ഷണം, വൈദ്യുതി എന്നിവ അവര്‍ സ്വയം തയ്യാറാക്കുകയും ചെയ്യുന്നു. ഇറ്റലിയിലെ ടോറി സുപീരിയെറോ എന്ന കൊച്ചു ഗ്രാമവും പ്രകൃതിദത്തമായി ജീവിത രീതി പിന്തുടരുന്നവരാണ്. കടലില്‍ നിന്ന് അല്‍പ്പം കിലോമീറ്ററുകള്‍ മാത്രം അകലയുള്ള ഈ ഗ്രാമത്തില്‍ പതിമൂന്ന് നൂറ്റാണ്ട് പഴക്കമുള്ള മൂന്ന് കെട്ടിടങ്ങളുണ്ട്. ഇതില്‍ 160 മുറികളും പരസ്പരം ബന്ധിപ്പിക്കുന്ന കോണികളുമുണ്ട്.
പ്രകൃതി സൗഹൃദപരമായ ജീവിതരീതി പിന്‍തുടര്‍ന്നു പോരുന്നവരാണ് ജപ്പാനിലെ കൊറൊഹോമ കുടുംബം. ഫുജി പര്‍വതത്തിന്റെ താഴ്‌വാരങ്ങളില്‍ താമസിക്കുന്ന ഈ കുടുംബത്തില്‍ എണ്‍പതോളം പേരുണ്ട്. രാജ്യത്തെ വിവിധ വലിയ നഗരങ്ങളില്‍ നിന്ന് വന്ന ഇരുപത് പേരാണ് ഇവിടെ കുടുംബമായി താമസിക്കാന്‍ തുടങ്ങിയത്. പ്രകൃതിയോട് ഇണങ്ങിചേര്‍ന്ന് ജീവിക്കാനാണ് ഇവര്‍ ഇങ്ങോട്ട് താമസം മാറിയത്. 250 ലധികം പച്ചക്കറി വര്‍ഗങ്ങളും പത്തിലധികം അരിയും മറ്റു ഭക്ഷണ സാധനങ്ങളും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്. പുറം ലോകത്ത് നിന്ന് ഉപ്പും പഞ്ചസാരയും മാത്രമേ ഇവര്‍ വാങ്ങാറുള്ളൂ.ദക്ഷിണാഫ്രിക്കയിലെ ഖുലാ ധമ്മാ സൊസൈറ്റിയും തങ്ങളുടെ പ്രകൃതിദത്തമായ ജീവിത രീതി കൊണ്ട് അറിയപ്പെട്ടവരാണ്. ഉണര്‍ത്തലിന്റെ പാതയില്‍ എന്നാണ് ഇവരുടെ പേരിന്റെ അര്‍ത്ഥം. 2000 ല്‍ 5 സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടങ്ങിയതാണ് ഈ സമൂഹം. 445 ഏക്കര്‍ ഭൂമി വാങ്ങിയ ഇവര്‍ കുടുംബത്തോടൊപ്പം ചേര്‍ന്ന് താമസം തുടങ്ങുകയായിരുന്നു. വെയ്ല്‍സിലെ ലമ്മാസ് എക്കോ വില്ലേജും പ്രശസ്തമാണ്. ഇവിടുത്തുകാര്‍ തങ്ങള്‍ക്കാവശ്യമായ ഭക്ഷണം, കുടിവെള്ളം വൈദ്യുതി തുടങ്ങിയവ സ്വയം തയ്യാറാക്കുന്നു. റീസൈക്കിള്‍ ചെയ്യാനാവുത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് അവര്‍ തങ്ങളുടെ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ ഔരോവില്‍ കമ്മ്യൂണിറ്റിയും ഇതു പോലെ തന്നെയാണ്. അറുപതുകളിലെ ശ്രീ അരബിന്ദോ സൊസൈറ്റി പ്രൊജക്റ്റിന്റെ ഭാഗമായിട്ടായിരുന്നു ഈ സൊസൈറ്റി രൂപീകരിച്ചത്. മണ്ണും മരങ്ങളും ഉപയോഗിച്ചാണ് ഇവിടെ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇവിടെ താമസിച്ചു വരുന്നു. വളരെ അത്യാവശ്യമെന്ന് തോന്നുന്ന സാധനങ്ങള്‍ മാത്രമോ ഇവിടുത്തുകാര്‍ പുറത്തു നിന്ന് വാങ്ങാറുള്ളൂ. അയര്‍ലന്‍ഡിലെ ടീര്‍ ആന്‍ഡ് ബയോ താമസിക്കുന്ന പത്തേക്കര്‍ സ്ഥലത്ത് താമസിക്കുന്നവര്‍ അവര്‍ക്ക് വേണ്ടതെല്ലാം അവര്‍ സ്വയം തയ്യാറാക്കുന്നു. ഭൂമി കൃത്യമായി വിഭജിച്ച ഈ സമൂഹം ആവശ്യങ്ങള്‍ക്കായി ഭൂമി മാറ്റി വെച്ചിട്ടുണ്ട്. കൃഷിക്ക് മാറ്റി വച്ച ഭാഗങ്ങളില്‍ മറ്റു പ്രവര്‍ത്തികളൊന്നും അനുവദനീയമല്ല. ഓര്‍ഗാനിക് ഭക്ഷണം മാത്രമേ അവര്‍ കഴിക്കാറുള്ളൂ.മനുഷ്യന്‍ വിട്ടു വീഴ്ചകള്‍ക്കും, ഭൂമിയുമായി സഹവര്‍ത്തിത്വത്തിനും തയാറായാല്‍ പ്രകൃതിയുടെ സ്വാഭാവികത വീണ്ടെടുക്കാനും അത് നിലനിര്‍ത്താനും കഴിയുമെന്ന സന്ദേശം മഹാമാരിയും ഈ ജനവിഭാഗങ്ങളും നല്‍കുന്നു.