ഇരുട്ടിന്റെ മറവില്‍ മാത്രം ഒരു പ്രത്യേക സ്ഥലത്തിരുന്ന് ആസ്വദിക്കാവുന്ന സിനിമ ഇന്ന് പ്രേക്ഷകന്റെ വിരല്‍ത്തുമ്പത്ത് എത്തിയിരിക്കുന്നത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ തേരോട്ടം കൊണ്ടാണ്. കാലഘട്ടത്തിനും സാങ്കേതിക പുരോഗതിയ്ക്കും അനുസരിച്ച് സിനിമ എന്ന കലയും മാധ്യമവും ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ ഭാഗമായി കാഴ്ചക്കാരന് ഇഷ്ടമുള്ള സമയത്ത് സ്ഥലത്ത് സിനിമ ആസ്വദിക്കാം. അതിന് തിയേറ്ററുകളില്‍ പോകണമെന്നോ ഇരുട്ടിന്റെ മറ വേണമെന്നോ ഇല്ല. ഒ.ടി.ടി (ഓവര്‍-ദ -ടോപ്പ്) പ്ലാറ്റ് ഫോമിലൂടെ സിനിമകള്‍ പ്രേക്ഷകന്റെ സ്വീകരണമുറിയിലെ മൊബൈല്‍ ഫോണിലോ ലാപ്ടോപ്പിലോ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നു. കോവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി ചിത്രങ്ങളാണ് ആമസോണ്‍ പ്രൈം, നെറ്റ്ഫ്ളിക്സ്, ഹോട്ട്സ്റ്റാര്‍, സീ ഫൈവ് തുടങ്ങിയ നിരവധി ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്ത്. ഇന്റര്‍നെറ്റ് ലഭ്യതയുടെ ചെലവ് കുറഞ്ഞതോടെ ഓണ്‍ലൈനില്‍ വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഇത് കുത്തനെ കുതിച്ചുയരുകയും ചെയ്തു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ വീഡിയോ വിപണി വന്‍ കുതിപ്പിലേക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ആകുമ്പോഴേക്കും ഓണ്‍ലൈന്‍ വീഡിയോകളില്‍ നിന്നുള്ള വരുമാനം 4.5 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് വിലയിരുത്തല്‍. കൊവിഡ് സാഹചര്യങ്ങളാണ് ഇന്ത്യയിലെ ഓണ്‍ലൈന്‍ വീഡിയോ വിപണിയെ ഉത്തേജിപ്പിച്ചത്. വിനോദങ്ങള്‍ക്കായി പുറത്തിറങ്ങാനായതോടെ കൂടുതല്‍ പേരും ഇത്തരം സാധ്യതകളിലേക്ക് ഒതുങ്ങുകയായിരുന്നു. 2020 ല്‍ ഓണ്‍ലൈന്‍ വീഡിയോ മേഖല മൊത്തത്തില്‍ ഉണ്ടാക്കിയ വരുമാനം 1.4 ബില്യണ്‍ ഡോളര്‍ ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പരസ്യങ്ങളിലൂടെ തന്നെയാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പ്രധാനമായും വരുമാനം നേടുന്നത്. മീഡിയ പാര്‍ട്ണേഴ്സ് ഏഷ്യ നടത്തിയ പഠനം പ്രകാരം 2020 ല്‍ ഓണ്‍ലൈന്‍ വീഡിയോ ഇന്‍ഡസ്ട്രിയുടെ 64 ശതമാനവും പരസ്യത്തിലൂടെ ആണ്. 36 ശതമാനം സബ്സ്‌ക്രിപ്ഷനിലൂടേയും. അറുപതോളം ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്ഫോമുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ വീഡിയോകള്‍ക്കായി ആശ്രയിക്കുന്നത് യൂട്യൂബിനെ തന്നെയാണ്. 43 ശതമാനത്തോളം വരുമിത്. യൂട്യൂബില്‍ സബ്സ്‌ക്രിപ്ഷനോ പ്രത്യേക ഫീസോ ഇല്ലാതെ വീഡിയോകള്‍ കാണുന്നതിനുള്ള സൗകര്യമില്ലാ എന്നതാണ് ജനകീയത വര്‍ദ്ധിപ്പിക്കുന്നത്. ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ യൂട്യൂബിന് പിറകില്‍ ഉള്ളത് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ ആണ്. മൊത്തം ഇന്‍ഡസ്ട്രിയുടെ 16 ശതമാനം അവര്‍ക്കാണ്. അതിന് പിറകിലാണ് നെറ്റ് ഫ്ലിക്സും. 14 ശതമാനം വിപണിയും ഇവരുടെ കൈവശമാണ്. ആമസോണ്‍ പ്രൈം വീഡിയോയും ഫേസ്ബുക്കും ആണ് നാലും അഞ്ചും സ്ഥാനത്തുള്ളത്.
മീഡിയ പാര്‍ട്ണേഴ്സ് ഏഷ്യയുടെ വിലയിരുത്തല്‍ പ്രകാരം 2025 ആകുമ്പോഴേക്കും സബ്സ്‌ക്രിപ്ഷന്‍ വീഡിയോ ഓണ്‍ ഡിമാന്റ് (എസ് വി ഒഡ്) മാര്‍ക്കറ്റ് 1.9 ബില്യണ്‍ ഡോളറില്‍ എത്തും. ഇപ്പോഴത്തെ മൊത്തം ഓണ്‍ലൈന്‍ വീഡിയോ ഇന്‍ഡസ്ട്രി വരുമാനത്തേക്കാള്‍ കൂടുതലായിരിക്കും അത്. 2020 ല്‍ ഓണ്‍ലൈന്‍ വീഡിയോ വിപണിയിലെ പരസ്യവരുമാനത്തില്‍ നേരിയ ഇടിവ് സംഭവിച്ചിരുന്നു. മറ്റു പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് ഹോട്ട് സ്റ്റാറിന്റെ ഉപയോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം കുറവാണ്. എന്നാല്‍ എട്ട് കോടി സബ്സ്‌ക്രൈബര്‍മാരുടെ പിന്‍ബലം ആണ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനെ താങ്ങി നിര്‍ത്തുന്നത്.
ഇന്ത്യയിലെ തങ്ങളുടെ 70 ശതമാനം വരിക്കാരും ആഴ്ചയിലൊരിക്കല്‍ ഓണ്‍ലൈനില്‍ സിനിമ കാണുന്നുവെന്നാണ് നെറ്റ്ഫ്ളിക്സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചലച്ചിത്രങ്ങള്‍ക്ക് ചരിത്രപരമായി മൂന്നു പ്ലാറ്റ്ഫോമുകളാണ് ഇതുവരെയുണ്ടായിട്ടുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ തിയേറ്ററുകളില്‍ മാത്രമേ സിനിമ കാണാന്‍ സാധിക്കുവായിരുന്നുള്ളൂ. 1930 മുതല്‍ ടെലിവിഷനുകളില്‍ ചലച്ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. യുട്യൂബിന്റെ കടന്നുവരവോടെ 2000 മുതലാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സിനിമകള്‍ സജീവമായി മാറിയത്. 2010ന് ശേഷമാണ് ലോകമെമ്പാടും ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ രൂപം കൊള്ളുന്നത്. 2018 നും 2019 നും ഇടയില്‍ ഡിജിറ്റല്‍ സ്ട്രീമിംഗ് വ്യവസായം ഇന്ത്യയുടെ ചലച്ചിത്ര വ്യവസായത്തെ വലുതാക്കി. രാജ്യത്തെ ഒ.ടി.ടി വ്യവസായം 240 ശതമാനം വളര്‍ച്ചയാണ് ഈ സമയത്ത് കൈവരിച്ചത്.