” ഞാന്‍ ഒരു സിം വാങ്ങാന്‍ പോകുമ്പോള്‍ അവര്‍ ആശയക്കുഴപ്പത്തിലാണെന്ന് തോന്നി. സെന്‍സറില്‍ വിരല്‍ ഇടുമ്പോഴെല്ലാം അവരുടെ സോഫ്റ്റ്‌വെയര്‍ മരവിപ്പിച്ചുകൊണ്ടിരിക്കും ” ബംഗ്ലാദേശിലെ വടക്കന്‍ ജില്ലയായ രാജ്ഷാഹിയിലെ അപു സര്‍ക്കാന്‍ എന്ന ഇരുപത്തിരണ്ടുകാരന്‍ പുഞ്ചിരിയോടെ പറയുന്നു. അപുവിന്റെ കുടുംബത്തിലെ എല്ലാ പുരുഷ അംഗങ്ങളും അമ്മയുടെ പേരില്‍ എടുത്ത സിം കാര്‍ഡുകളാണ് ഉപയോഗിക്കുന്നത് ! വ്യക്തികളെ തിരിച്ചറിയുന്നതില്‍ വിരല്‍ അടയാളങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. മിക്ക രാജ്യങ്ങളിലും വിരലടയാള പരിശോധന നിര്‍ബന്ധമാണ്. ആളുകളെ തിരിച്ചറിയാനുള്ള ഒരു മാര്‍ഗമായി ഇത് ഉപയോഗിക്കുന്നു. പാസ്പോര്‍ട്ട്, സിം കാര്‍ഡുകള്‍, ദേശീയ ഐഡികള്‍ എന്നിവ ലഭിക്കാന്‍ ഇത് അതാവശ്യമാണ്. ഈ വിരലടയാളം ഇല്ലാത്തതിന്റെ പേരില്‍ ബംഗ്ലാദേശിലെ സര്‍ക്കര്‍ കടുംബത്തിലെ പുരുഷന്‍മാര്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. അമല്‍ സര്‍ക്കര്‍, അപു സര്‍ക്കാര്‍, അനു സര്‍ക്കര്‍ എന്നിവര്‍ക്കാണ് കൈകളില്‍ വിരലടയാളം ഇല്ലാത്തത്. അവരുടെ കൈകള്‍ പരിശോധിച്ചാല്‍ വിരല്‍ത്തുമ്പിലെ മിനുസമാര്‍ന്ന പ്രതലങ്ങള്‍ മാത്രമാണ് കാണാന്‍ സാധിക്കുക. സര്‍ക്കര്‍ കുടുംബത്തിലെ പുരുഷന്മാര്‍ക്ക് ഉണ്ടായ ഒരു ജനിതകമാറ്റത്തിന്റെ ഫലമാണ് ഇത്. അഡെര്‍മറ്റോഗ്ലിഫിയ എന്നാണ് ഈ രോഗാവസ്ഥയെ വിളിക്കുന്നത്.അറിയപ്പെടുന്നത്. ഇത് വരണ്ട ചര്‍മ്മത്തിന് കാരണമാവുകയും കൈപ്പത്തിയിലും കാലിലും വിയര്‍പ്പ് കുറയ്ക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. 2007 ല്‍ ഒരു സ്വിസ് വനിത വിരലടയാളം ഇല്ലാത്തതിന്റെ പേരില്‍ അമേരിക്കയില്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അന്ന് അവരുടെ എട്ട് കുടുംബാംഗങ്ങള്‍ക്കും വിരലടയാളം ഇല്ലെന്ന് മെഡിക്കല്‍ സംഘം കണ്ടെത്തിയിരുന്നു. ആ സ്ത്രീയുടെ കുടുംബത്തിലെ ഡി.എന്‍.എ വിശകലനം ചെയ്തപ്പോള്‍ വിരലുകളില്‍, കാല്‍പാദങ്ങള്‍, കൈപ്പത്തിയിലും വരകള്‍ ഇല്ലായിരുന്നു. ലോകമെമ്പാടുമുള്ള വളരെ കുറച്ച് കുടുംബങ്ങള്‍ക്ക് മാത്രമാണ് ഈ അവസ്ഥയുള്ളത്.

വിരലടയാളം ഇല്ലാത്തത് മുന്‍പത്തെ തലമുറയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്‌നമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിരല്‍ത്തുമ്പിലെ നേര്‍ത്ത വരകളായ ഡെര്‍മറ്റോഗ്ലിഫ്‌സ് ആണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശേഖരിക്കുന്ന ബയോമെട്രിക് ഡാറ്റ. വിമാനത്താവളങ്ങളില്‍ മുതല്‍ വോട്ടിംഗ്, സ്മാര്‍ട്ട്‌ഫോണുകള്‍ എടുക്കാന്‍ വരെ എല്ലാത്തിനും വിരലടയാളമാണ് ഉപയോഗിക്കുന്നത്. വളരെ ബുദ്ധിമുട്ടിയാണ് സര്‍ക്കാര്‍ കുടുംബം ഓഫീസുകളില്‍ കയറിയിറങ്ങി പാസ്പോര്‍ട്ടുകളും ദേശീയ ഐഡികളും നേടിയെടുത്തത്. 2008 ല്‍ ബംഗ്ലാദേശ് എല്ലാ മുതിര്‍ന്നവര്‍ക്കും ദേശീയ ഐഡി കാര്‍ഡുകള്‍ അവതരിപ്പിച്ചു. ഡാറ്റാബേസിന് ഒരു ലഘുചിത്രം ആവശ്യമായിരുന്നു. അപുവിന്റെ പിതാവ് അമല്‍ സര്‍ക്കറിന് നോ ഫിംഗര്‍ പ്രിന്റ് സ്റ്റാമ്പ് ചെയ്ത കാര്‍ഡാണ് നല്‍കിയത്. വിരലടയാളം ഇല്ലാതെ റെറ്റിന സ്‌കാനുകളും മുഖം തിരിച്ചറിയല്‍ സംവിധാനവും വഴിയാണ് ഒടുവില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ അവര്‍ക്ക് ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയത്. പക്ഷേ അവര്‍ക്ക് ഇപ്പോഴും ഒരു സിം കാര്‍ഡ് വാങ്ങാനോ ഡ്രൈവിംഗ് ലൈസന്‍സ് നേടാനോ കഴിയില്ല. ഇത്തരമൊരു രോഗത്തെ കുറിച്ചും അധികമാര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥര്‍ ഇത് തനിയെ സംഭവിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ആളുകളെ ബോധ്യപ്പെടുത്താന്‍ കുടുംബത്തിന് വളരെ പണിപ്പെടേണ്ടി വന്നിട്ടുണ്ട്.
