ഡിവിഷൻ 37 സംഘടിപ്പിച്ച ഓണാഘോഷം

സമൂഹത്തിലെ കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സന്തോഷകരമായ ആഘോഷവേളകൾ സംഘടിപ്പിക്കുന്നതിനും വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്കു പ്രോത്സാഹനവും കൈത്താങ്ങുമായി മാറുന്നതിനുമായി കൊച്ചിൻ കോർപ്പറേഷൻ വിഭാവനം ചെയ്ത ഹീൽ കൊച്ചി (Health Environment Agriculture Livelyhood) കൂടുതൽ കരുത്തുറ്റ കൊച്ചിയെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ്. പ്രധാനമായും മാലിന്യ നിർമ്മാർജന ത്തിനായി ആരംഭിച്ച ഹീൽ കൊച്ചി മറ്റു സാമൂഹിക സാംസ്‌കാരിക രംഗത്തേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു. ഹീൽ കൊച്ചി ഡിവിഷൻ 37 -ൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി. ഇടപ്പള്ളി രാഘവൻപിള്ള പാർക്കിൽ നടന്ന സമാപന ചടങ്ങ് മേയർ അഡ്വ എം അനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു. കൗൺസിലർ ദീപ വർമ്മ അധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ സച്ചിൻ രാജ് നാടക സംവിധായകൻ ഷാജി മനയത്ത് നാടക നടൻ ബൈജു സദാനന്ദൻ തുടങ്ങി ഡിവിഷനിലെ കലാകാരന്മാരെയും പത്തു കർഷകരെയും ആദരിച്ചു. എം ജി യൂണിവേഴ്സിറ്റി എം കോം ഒന്നാം റാങ്ക് നേടിയ മിഥുല ശേഖർ ഉൾപ്പെടെ സ്കൂൾ കോളേജ് തലങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പൂക്കളമത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു. വികസന കാര്യ കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ്, പി കെ അശോകൻ, ജേക്കബ് രാജൻ, ശ്യാം കുമാർ വർമ്മ എന്നിവർ സംസാരിച്ചു.







