സാങ്കേതികവിദ്യയില്‍ ഊന്നിയുള്ള രോഗനിര്‍ണയവും ചികിത്സാരീതികളുമാണ് ആധുനിക വൈദ്യശാസ്ത്രം പിന്തുടരുന്നത്. ആരോഗ്യരംഗത്ത് മികച്ച ചികിത്സയും സേവനങ്ങളും ഒരുക്കുന്നതിനൊപ്പം തന്നെ പ്രധാന്യമര്‍ഹിക്കുന്നതാണ് രോഗനിര്‍ണയവും അതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഗുണമേന്മയും
മാനവവിഭവശേഷിയാണ് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. ആരോഗ്യമുള്ള തലമുറകളെ വാര്‍ത്തെടുത്താല്‍ മാത്രമേ പുരോഗതിയുടെ പാതയില്‍ മുന്നേറാന്‍ സാധിക്കൂ. ഇതിനായി പൊതുജനാരോഗ്യമേഖല ശക്തിപ്പെടുത്തുകയും മാനവവിഭവശേഷിയെ ഫലപ്രദമായി വിനിയോഗിക്കുകയും വേണം. ആരോഗ്യമെന്നത് ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിരതയാണെന്ന് ലോകാരോഗ്യ സംഘടന വിവക്ഷിക്കുന്നു. കേവലം ഡോക്ടര്‍, ആശുപത്രി, മരുന്ന് എന്ന സമവാക്യത്തിനപ്പുറം വിശാലമായ തലമുണ്ട് ആരോഗ്യത്തിന്. ഭക്ഷണം, കുടിവെള്ളം, വിദ്യാഭ്യാസം, ജീവിതരീതി എന്നിവയൊക്കെ ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക ഘടകങ്ങളാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സ്വകാര്യമേഖലയ്ക്ക് സുപ്രധാന പങ്കാണ് ആരോഗ്യമേഖലയില്‍ വഹിക്കാനുള്ളത്. പ്രത്യേകിച്ച് 130 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയെപോലുള്ള രാജ്യത്ത്. സാങ്കേതികവിദ്യയില്‍ ഊന്നിയുള്ള രോഗനിര്‍ണയവും ചികിത്സാരീതികളുമാണ് ആധുനിക വൈദ്യശാസ്ത്രം പിന്തുടരുന്നത്. ആരോഗ്യരംഗത്ത് മികച്ച ചികിത്സയും സേവനങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുന്നതിനൊപ്പം തന്നെ പ്രധാന്യമര്‍ഹിക്കുന്നതാണ് രോഗനിര്‍ണയവും അതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഗുണമേന്മയും കൃത്യതയും.ലോകത്തെ ബയോമെഡിക്കല്‍ എന്‍ജിനിയറിംഗ് മേഖല വിപ്ലവകരമായ മാറ്റത്തിന്റെ പാതയിലൂടെയാണ് കടന്നു പോകുന്നത്. മറ്റ് എന്‍ജിനിയറിംഗ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബയോമെഡിക്കല്‍ എന്‍ജിനിയറിംഗ് അടുത്തിടെ തനതായ ഒരു പാഠ്യമേഖലയായി വളര്‍ന്നു കഴിഞ്ഞു. മെഡിക്കല്‍ സയന്‍സുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ എന്‍ജിനിയറിംഗ് മേഖല രോഗനിര്‍ണയം, നിരീക്ഷണം, നിയന്ത്രണം ചികിത്സ എന്നിവ ഉള്‍പ്പെടെയുള്ള ആരോഗ്യപരിചരണത്തിന് മുന്‍ഗണന നല്‍കുന്നു. രോഗങ്ങള്‍ കൃത്യതയോടെ നിര്‍ണയിക്കുക, അവയ്ക്ക് കാരണമാകുന്നവയെ കണ്ടെത്തുക, അത് പടരുന്നത് തടയുക, മരുന്നുകള്‍ വികസിപ്പിക്കുക തുടങ്ങിയ ശാസ്ത്രത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ബയോമെഡിക്കല്‍ എന്‍ജിനിയറിംഗും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയാണ്.
മെഡിക്കല്‍ ഹെല്‍ത്ത്കെയര്‍ ഉപകരണങ്ങളുടെ രംഗത്ത് സമൂഹത്തിന് പുതിയൊരു ദിശാബോധം നല്‍കി സമഗ്രമായ ഒരു ആരോഗ്യപരിരക്ഷ സംവിധാനം വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കമ്പനിയാണ് സൈറിക്‌സ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്. 2004ല്‍ കൊച്ചി ആസ്ഥാനമായി സ്ഥാപിതമായ സൈറിക്സിന് ഇന്ന് രാജ്യത്തെ ആരോഗ്യ രംഗത്ത് നിര്‍ണായക സ്വാധീനമാണുള്ളത്. ലോകോത്തര നിലവാരമുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ സെയില്‍സ്, സര്‍വീസ്, ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍, പ്രൊഫഷണല്‍ ട്രെയിനിംഗ് എന്നിവയൊക്കെയാണ് സൈറിക്‌സിന്റെ പ്രവര്‍ത്തന മേഖലകള്‍. മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ ഉപകരണങ്ങളുടെ സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റത്തിനൊപ്പം സഞ്ചരിക്കുന്ന സൈറിക്‌സ് ഈ മേഖലയിലെ വിശ്വസ്ത നാമമായി മാറി. എല്ലാത്തരം മെഡിക്കല്‍ ഉപകരണങ്ങളും ഗുണമേന്മയോടും ബഡ്ജറ്റിന് അനുസൃതമായും ലഭ്യമാകുന്ന ഇടമായി ചുരുങ്ങിയ കാലത്തിനുള്ളില്‍ സൈറിക്‌സിന് മാറാന്‍ സാധിച്ചു. ഡയറക്ടര്‍മാരായ ജോയ്മോന്‍ കെ ജോണും എസ്.അജിത്ത്കുമാറും പ്രദീപ് ജോസഫുമാണ് സൈറിക്സിന്റെ അമരക്കാര്‍.
ബയോസൗഹൃദം, ബിസിനസ് വിജയം
ബയോമെഡിക്കല്‍ എന്‍ജിനിയേഴ്‌സായ ജോയ്‌മോന്‍ കെ ജോണിന്റെയും എസ്.അജിത്ത് കുമാറിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും സൗഹൃദത്തിന്റെയും ഫലമായി രൂപം കൊണ്ടതാണ് സൈറിക്‌സ് ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനം. വിപ്രോയില്‍ ബയോമെഡിക്കല്‍ സര്‍വീസ് എന്‍ജിനിയേഴ്‌സായിട്ട് ജോലി ചെയ്യവേ ആണ് സ്വന്തമായൊരു ബിസിനസ് എന്ന ആശയം ഉരുത്തിരിഞ്ഞു വരുന്നത്. തുടര്‍ന്ന് അവിടെ നിന്ന് രാജിവച്ച് ബയോമെഡിക്കല്‍ മേഖലയിലെ മൂന്നുവര്‍ഷത്തെ അനുഭവസമ്പത്തുമായി സൈറിക്‌സ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് രൂപം നല്‍കി. ബിസിനസ് മേഖലയില്‍ പാരമ്പര്യമോ മുന്‍പരിചയമോ ഇല്ലാതെയാണ് ആ യുവാക്കള്‍ തങ്ങളുടെ ലക്ഷ്യത്തിലേക്ക് ചുവടുവച്ചത്. മെഡിക്കല്‍ ഉപകരണങ്ങളുടെ സര്‍വീസിലാണ് ആദ്യത്തെ രണ്ട് വര്‍ഷം സൈറിക്സ് ശ്രദ്ധകേന്ദ്രീകരിച്ചത്. ഇതുവഴി നിരവധി ആശുപത്രി മാനേജ്‌മെന്റുകളുമായിട്ട് നല്ല ബന്ധം സ്ഥാപിക്കാന്‍ സഹായിച്ചു. താമസിയാതെ അള്‍ട്രസൗണ്ട് സ്‌കാനിംഗ്, എക്‌സറേ ഉപകരണങ്ങളുടെ ഡീലറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ സൈറിക്സ് മറ്റൊരു നാഴികക്കല്ല് പിന്നിടുകയായിരുന്നു. സര്‍വീസിനൊപ്പം വിവിധങ്ങളായ മെഡിക്കല്‍ ഉപകരണങ്ങളും രാജ്യത്തുടനീളം ലഭ്യമാക്കി തുടങ്ങി. ലോകോത്തര നിലവാരമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ സൈറിക്‌സിലൂടെ ആരോഗ്യമേഖലയില്‍ എത്തിതുടങ്ങി. കാലക്രമേണ മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണത്തിനും സര്‍വീസിനും ഏറ്റവും വിശ്വസനീയ ഉറവിടമായി സൈറിക്‌സ് മാറി.
കേരളത്തിന് പുറമെ ഉത്തര്‍പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവടങ്ങളിലൊക്കെയാണ് സൈറിക്സിന്റെ ബിസിനസ് വ്യാപിച്ചു കിടക്കുന്നത്. കമ്പനിയുടെ 50 ശതമാനത്തോളം ബിസിനസും വിവിധ സര്‍ക്കാരുമായി ബന്ധപ്പെട്ടാണ്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ (കെ.എം.എസ്.സി.എല്‍) വഴിയാണ് സൈറിക്‌സ് മെഡിക്കല്‍ ഉപകരണങ്ങളുടെ വില്പനയും സര്‍വീസും സംസ്ഥാനത്ത് ചെയ്തു വരുന്നത്. അഞ്ച് വര്‍ഷം പിന്നിടുന്നു അവര്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും അവിടുത്തെ സര്‍ക്കാരുകള്‍ക്ക് വേണ്ടി ബയോമെഡിക്കല്‍ ഉപകരണങ്ങളുടെ സര്‍വീസും കാലിബ്രേഷനും ചെയ്തുവരുന്നു. കേരളത്തിന് പുറത്ത് മെഡിക്കല്‍ ഉപകരണങ്ങളുടെ വില്പന സര്‍വീസും കാലിബ്രേഷനുമാണ് കമ്പനി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രികളിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ മെയിന്റനന്‍സ് ചെയ്യുന്നതും സൈറിക്സാണ്. കേരളത്തിലെ ആശുപത്രികളിലെ 60 ശതമാനത്തോളം മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്യുന്നതും.
” നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ അക്രഡിറ്റേഷനുള്ള ഇന്ത്യയിലെ മൂന്നാമത്തെതും കേരളത്തിലെ ആദ്യ സ്ഥാപനവുമാണ് സൈറിക്സ്. സാമൂഹ്യപ്രതിബന്ധതയോടെ മുന്നോട്ട് പോയാല്‍ മാത്രമേ ഈ മേഖലയില്‍ നിലനില്‍പ്പുള്ളൂ”- അജിത്ത് കുമാര്‍ എസ് ഡയറക്ടര്‍ സൈറിക്‌സ് ഹെല്‍ത്ത് കെയര്‍ |
” മെഡിക്കല്‍ ഉപകരണങ്ങളുടെ മാര്‍ക്കറ്റ് ഇന്ത്യയില്‍ വിപുലമാണ്. ഈ മേഖലയിലെസാങ്കേതിക വിദ്യകള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്നു” ജോയ്മോന്‍ കെ ജോണ്‍ ഡയറക്ടര്‍ സൈറിക്‌സ് ഹെല്‍ത്ത് കെയര്‍ |
സര്‍വീസ് നടത്തുന്നതും കമ്പനിയുടെ സവിശേഷതകളിലൊന്നാണ്.മെഡിക്കല്‍ ഉപകരണങ്ങളുടെ മാര്‍ക്കറ്റ് ഇന്ത്യയില്‍ വിപുലമാണെന്ന് സൈറിക്സ് കമ്പനി ഡയറക്ടര്‍മാരിലൊരാളായ ജോയ്മോന്‍ കെ ജോണ്‍ പറയുന്നു. ഈ മേഖലയിലെ സാങ്കേതിക വിദ്യകള്‍ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഒരു അള്‍ട്രസൗണ്ട് സ്‌കാനിംഗ് മെഷീന്റെ ലൈസന്‍സ് സാധാരണ അഞ്ച് വര്‍ഷമാണ്. ലൈസന്‍സ് കാലാവധി കഴിയുമ്പോഴേയ്ക്കും പുതിയ സാങ്കേതികവിദ്യ വന്നിട്ടുണ്ടായിരിക്കും. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ അക്രഡിറ്റേഷനുള്ള ഇന്ത്യയിലെ മൂന്നാമത്തെതും കേരളത്തിലെ ആദ്യ സ്ഥാപനവുമാണ് സൈറിക്സ്. സാമൂഹ്യപ്രതിബന്ധതയോടെ മുന്നോട്ട് പോയാല്‍ മാത്രമേ ഈ മേഖലയില്‍ നിലനില്‍പ്പുള്ളൂവെന്ന് അജിത്ത് കുമാര്‍ എസ് സാക്ഷ്യപ്പെടുത്തുന്നു.
ജനറല്‍ കണ്‍സ്യൂമബിള്‍ മുതല്‍
റേഡിയോളജി ഉപകരണങ്ങള്‍ വരെ
ക്രിട്ടിക്കല്‍ കെയര്‍, ഓര്‍ത്തോ ആന്‍ഡ് ആര്‍ത്രോസ്‌കോപ്പി, കാര്‍ഡിയോളജി, റേഡിയോളജി, സര്‍ജികെയര്‍, മെഡിക്കല്‍ തെര്‍മല്‍ പ്രിന്റിംഗ്, മദര്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ തുടങ്ങിയ വിഭാഗങ്ങളിലെ മെഡിക്കല്‍ ഉപകരണങ്ങളും സ്പെയര്‍ പാര്‍ട്സുകളുമാണ് സൈറിക്സ് പ്രധാനമായും ലഭ്യമാക്കുന്നത്. ഇതോടൊപ്പം ഉപകരണങ്ങളുടെ സര്‍വീസും മെയിന്റനന്‍സും ചെയ്തു പോരുന്നു. ഇതിനായി കേരളത്തിന് പുറമെ ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട്, കുവൈറ്റ് എന്നിവടങ്ങില്‍ സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ലോകത്ത് അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ബയോമെഡിക്കല്‍ എന്‍ജിനിയറിംഗ്. പഠനം കഴിഞ്ഞിറങ്ങുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൈറിക്സ് പ്രൊഫഷണല്‍ ട്രെയിനിംഗ് നല്‍കിവരുന്നു. ഈ രംഗത്തെ നൂതന സാങ്കേതികവിദ്യകളും യഥാര്‍ത്ഥ തൊഴില്‍സാഹചര്യങ്ങളും പരിചയപ്പെടുത്തുന്നതിനൊപ്പം പ്ലേസ്മെന്റും നല്‍കുന്നുണ്ട്. കേരളത്തിന് അകത്തും പുറത്തും നിരവധി സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ ട്രെയിനിംഗുകള്‍ സംഘടിപ്പിച്ചു വരുന്നു.
സൈറക്‌സിന്റെ ബ്രാന്‍ഡില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം. അതിനുള്ള ടെസ്റ്റ് റണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. മാര്‍ച്ച് മാസത്തോടെ ഉപകരണങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി പൂണിത്തുറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈറിക്‌സിന് ബെംഗളൂരു, ഉത്തര്‍പ്രദേശ്, കുവൈറ്റ്, ദുബായ് എന്നിവടങ്ങളില്‍ ഓഫീസുകളുണ്ട്. 320ലധികം ജീവനക്കാരാണ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. കോവിഡ് 19 മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മൂന്നു മാസത്തോളം ബിസിനസിനെ കാര്യമായി ബാധിച്ചെങ്കിലും ഇപ്പോള്‍ പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡയറക്ടേഴ്‌സ് പറയുന്നു. ഡോക്ടറുമാര്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഹോംകെയര്‍ പ്രൊവൈഡറുമാര്‍, ഫിറ്റ്സന് ട്രെയിനറുമാര്‍ തുടങ്ങി രണ്ടായിരത്തോളം കസ്റ്റമേഴ്സാണ് പതിനാറു വര്‍ഷത്തിനിടെ സൈറിക്സിനുള്ളത്.
സൈറിക്സിന്റെ പ്രവര്‍ത്തനങ്ങള്‍*മെഡിക്കല്‍, ഹെല്‍ത്ത് കെയര്‍ ഉപകരണങ്ങളുടെ വില്പന, വാടക *ബയോ മെഡിക്കല്‍ ടെസ്റ്റിംഗും കാലിബ്രേഷനും *സംയോജിത ബയോ മെഡിക്കല്‍ സേവനങ്ങള്‍ *മെഡിക്കല്‍ ഓക്‌സിജന്‍ ജനറേറ്റിംഗ് സിസ്റ്റങ്ങള്‍ *റേഡിയോളജി & ഇമേജിംഗ് – ഉത്പന്നങ്ങളും സേവനവും *അനസ്‌തെറ്റിക് ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ -ഉത്പന്നങ്ങളും സേവനങ്ങളും *ഓര്‍ത്തോ, ആര്‍ത്രോസ്‌കോപ്പിക് ഉപകരണങ്ങള്‍ * ഹോം കെയര്‍ ഉത്പന്നങ്ങള്‍ |