‘ടാഗോർ സ്മൃതി പുരസ്കാർ’ സമർപ്പണവും രബീന്ദ്ര സംഗീതോത്സവവും ആഗസ്ത് 7 ന് .

ബുക്കർമാൻ നൽകുന്ന പ്രഥമ ടാഗോർ സ്‌മൃതി പുരസ്കാരത്തിന് തത്വചിന്തകനും എഴുത്തുകാരനും പ്രഭാഷകനും യാത്രികനുമായ ഷൌക്കത്ത് തിരഞ്ഞെടുക്കപ്പെട്ടു. പതിനായിരത്തൊന്നു രൂപയും പ്രശസ്തിപത്രവും സുധി അന്ന (സംവിധായകൻ, ചിത്രകാരൻ) രൂപകല്പന ചെയ്ത ശില്പവുമാണ് സമ്മാനിക്കുക. ടാഗോർ സമാധി ദിനമായ ആഗസ്ത് 7 വൈകിട്ട് 6 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി മേയർ എം അനിൽകുമാർ പുരസ്കാരദാനം നിർവ്വഹിക്കും. വേണു വി ദേശം, ഷാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ഗീതാഞ്ജലിയെ ആസ്പദമാക്കി ഷൌക്കത്ത് ന്റെ പ്രഭാഷണമുണ്ടാകും. തുടർന്ന് കേരള ബംഗാൾ സംസ്‌കൃതി സംഗയുടെ ആഭിമുഖ്യത്തിൽ രബീന്ദ്ര സംഗീതോത്സവം – സംഗീത് ധാര – അവതരിപ്പിക്കും.