ഉപഭോക്താക്കളോട് ഏറെ അടുത്തതും അവരെ ആകര്‍ഷിക്കുന്നതുമായ പരസ്യവാചകങ്ങള്‍ രൂപപ്പെടുത്താന്‍ നിര്‍മ്മാതാക്കള്‍ എന്നും ശ്രമിക്കാറുണ്ട്. ഉപഭോക്കളെ പിടിച്ചു നിര്‍ത്താനും പരസ്യവാചകങ്ങളുടെ പങ്ക് വലുതാണ്. ക്രിക്കറ്റ് കളിക്കിടെ ഇടയ്ക്കിടക്ക് വരുന്ന സച്ചിന്റെ ‘ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി’യും നോക്കിയയുടെ ‘കണക്ടിംഗ് പീപ്പിളും ‘ പോലുള്ള പരസ്യവാചകങ്ങള്‍ പെട്ടെന്നൊന്നും മറക്കാന്‍ സാധിക്കില്ല.
‘ചെലോല്‍ത് ശരിയാവും ചെലോല്‍ത് ശരിയാവൂല്ല ‘ മലപ്പുറത്തെ നാലാം ക്ലാസുകാരന്‍ ഫയാസ് കടലാസുകൊണ്ട് പൂവുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി. മില്‍മ തങ്ങളുടെ പാല്‍ ഉത്പന്നത്തിന്റെ പരസ്യവാചകമായി ഇതു ഉപയോഗിക്കുകയും ചെയ്തു. ഉപഭോക്താക്കളോട് ഏറെ അടുത്തതും അവരെ ആകര്‍ഷിക്കുന്നതുമായ പരസ്യവാചകള്‍ രൂപപ്പെടുത്താന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കാറുണ്ട്. ഉപഭോക്കളെ പിടിച്ചു നിര്‍ത്താനും പരസ്യവാചകങ്ങളുടെ പങ്ക് വലുതാണ്. കോടിക്കണക്കിന് രൂപയാണ് പരസ്യങ്ങള്‍ക്കായി വന്‍കിട കമ്പനികള്‍ ചെലവഴിക്കുന്നത്. സ്‌പോര്‍ട്‌സ്, സിനിമ, കലാമേഖല, മോഡലിംഗ് രംഗത്തുള്ളവരെയാണ് നിര്‍മ്മാതാക്കള്‍
തങ്ങളുടെ പരസ്യങ്ങള്‍ക്കായി മിക്കവാറും ഉപയോഗിക്കുന്നത്. ക്രിക്കറ്റ് കളിക്കിടെ ഇടയ്ക്കിടക്ക് വരുന്ന സച്ചിന്റെ
ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജിയും നോക്കിയയുടെ കണക്ടിംഗ് പീപ്പിളും പോലുള്ള പരസ്യവാചകങ്ങള്‍ പെട്ടെന്നൊന്നും മറക്കാന്‍ സാധിക്കില്ല. കാലങ്ങളെ അതിജീവിച്ച് ഇന്നും ജനങ്ങളുടെ മനസില്‍ നിലനില്‍ക്കുന്ന ചില പരസ്യവാചകങ്ങളെക്കുറിച്ച്.
നൈക്ക്- Just Do It.
‘ ഇത് ചെയ്യൂ ‘
അമേരിക്കയിലെ യൂട്ടാ സ്റ്റേറ്റ് ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗാരി ഗില്‍മോര്‍ എന്ന മുപ്പത്തിയാറുകാരിയുടെ അവസാനവാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ഇത് ചെയ്യൂ ‘ (ജസ്റ്റ് ടു ഇറ്റ്) എന്ന പരസ്യവാക്യമുണ്ടായത്. അക്കാലത്തെ നൈക്കിന്റെ പരസ്യ എക്‌സിക്യൂട്ടീവ് ഡാന്‍ വീഡന്‍ അവരുടെ അടുത്ത കാമ്പെയ്നിനായി ബ്രാന്‍ഡിന് ഒരു ടാഗ്ലൈന്‍ ആവശ്യമാണെന്ന് കരുതി ഗില്‍മോറിന്റെ അവസാന വാക്കുകള്‍ ഓര്‍മിച്ചു: ‘നമുക്ക് അത് ചെയ്യാം.’ നാന്‍സി റീഗന്റെ ‘ജസ്റ്റ് സേ നോ’ കാമ്പെയ്നുമായി അദ്ദേഹം ഈ വാചകം സംയോജിപ്പിച്ചു. സ്നീക്കര്‍ യുദ്ധത്തില്‍ നൈക്കിന് മേധാവിത്വം നല്‍കിയതിനു പിന്നിലും ഈ പരസ്യവാചകമായിരുന്നു. 1988 മുതലാണ് ജസ്റ്റ് ടു ഇറ്റ് നൈക്ക് ഉപയോഗിച്ച് തുടങ്ങിയത്.
ആപ്പിള്‍-Think Different
‘ വ്യത്യസ്തമായി ചിന്തിക്കൂ ‘
ബ്രാന്‍ഡിന് ഒരു പുതിയ മുദ്രാവാക്യം എന്ന ആശയം ഉരുത്തിരിഞ്ഞു വന്നപ്പോള്‍ ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, സ്റ്റിംഗ് തുടങ്ങി നിരവധി കലാകാരന്‍മാര്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടു. ധീരമായ ദര്‍ശനങ്ങളും ധൈര്യമുള്ള ചിന്തകളുമുള്ള വ്യക്തികള്‍ക്ക് വിപണനം ചെയ്യുന്ന ഒരു വാചകം കൊണ്ടുവരാന്‍ ഇത് പരസ്യ ഏജന്‍സികളെ പ്രേരിപ്പിച്ചു. സ്റ്റീവ് ജോബ്സ് മാക് വേള്‍ഡ് എന്ന എക്സ്പോയില്‍ തന്റെ അവതരണത്തില്‍ ‘ വ്യത്യസ്തമായി ചിന്തിക്കുക ‘എന്ന് പരാമര്‍ശിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രേക്ഷകരില്‍ വലിയ സ്വാധീനം ചെലുത്തി. ഇതോടെ ഈ പരസ്യവാചകം ആപ്പിളിന്റെയൊപ്പം ചേര്‍ന്നു. 1997 മുതല്‍ 2002 വരെ ഒരു ചെറിയ സമയത്തേക്ക് ആപ്പിള്‍ ഉപയോഗിച്ചു. ഐന്‍സ്റ്റീന്‍ മുതല്‍ മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് വരെയുള്ള ലോകപ്രശസ്ത വ്യക്തികളുടെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങള്‍ ഉള്‍കൊള്ളിച്ചാണ് ഈ പരസ്യം ഇറക്കിയത്. ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കുന്ന പരസ്യം കൂടിയായിരുന്നു ഇത്.
ലോറിയല്‍- Because You’re Worth It
‘കാരണം നിങ്ങള്‍ ഇത് വിലമതിക്കുന്നു ‘
പാരീസ് ആസ്ഥാനമായ സൗന്ദര്യനിര്‍മ്മാണ വസ്തുക്കളുടെ കമ്പനിയായ ലോറിയന്റെ കാരണം നിങ്ങള്‍ വിലമതിക്കുന്നു ‘ എന്ന പരസ്യവാചകം സ്ത്രീകള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തി. ന്യൂയോര്‍ക്ക് നഗരത്തിലെ തേര്‍ഡ് അവന്യൂ എന്ന മാര്‍ക്കറ്റിംഗ് ഏജന്‍സിയുടെ 23 കാരനായ കോപ്പിറൈറ്റര്‍ ഇലോണ്‍ സ്പെക്റ്റ് ആണ് ടാഗ്ലൈന്‍ എഴുതിയത്. യു.എസ് മോഡലായ ജോവാന്‍ ഡസ്സോയാണ് പരസ്യത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഈ മുദ്രാവാക്യം ശക്തമായ ഫെമിനിസ്റ്റ് പ്രസ്താവനയായി മാറി. 2012 ല്‍ ലോറിയല്‍ പാരീസ് യു.എസ്.എ അവരുടെ മുദ്രാവാക്യത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഒരു മിനി ഡോക്യുമെന്ററി പുറത്തിറക്കി. 1973 മുതലാണ് ലോറിയല്‍ ഈ പരസ്യവാചകം ഉപയോഗിച്ചു തുടങ്ങിയത്.
എം & എം.എസ്-മെല്‍റ്റ്- Melts in Your Mouth, Not in Your Hands
‘നിങ്ങളുടെ വായില്‍ ഉരുകുന്നു, നിങ്ങളുടെ കൈകളിലല്ല’
1941ല്‍ യു.എസില്‍ തുടങ്ങിയ എം & എം.എസ് ചോക്ലേറ്റ് കമ്പനിയെ ലോക പ്രശസ്തമാക്കിയത് ഈ പരസ്യവാചകമായിരുന്നു. ചിക്കാഗോയിലെ ടെഡ് ബേറ്റ്‌സ് & പരസ്യകമ്പനിയാണ് ഈ വ്യാപാരമുദ്ര മുദ്രാവാക്യത്തിന് പിന്നില്‍. ഒരാള്‍ എം & എം.എസ് ചോക്ലേറ്റ് കൈയ്യില്‍ ഒളിപ്പിച്ച് ‘നിങ്ങളുടെ വായില്‍ ഉരുകുന്നു, നിങ്ങളുടെ കൈകളിലല്ല ‘ എന്നു പറയുന്നതായിരുന്നു ആദ്യകാല പരസ്യം. 1954 മുതല്‍ ഇതുപയോഗിച്ചു തുടങ്ങി. 2014ല്‍ അമേരിക്കയുടെ പ്രിയപ്പെട്ട മുദ്രാവാക്യമായും തിരഞ്ഞെടുക്കപ്പെട്ടു.
ഡി ബിയേഴ്‌സ്- A Diamond Is Forever
‘ഒരു വജ്രം എന്നേക്കും‘
ലണ്ടന്‍ ആസ്ഥാനമായ ഡി ബിയേഴ്‌സ് എന്ന ഡയമണ്ട് വിപണന ഭീമന്‍മാരുടെ പരസ്യവാചകമായിരുന്നു ഒരു വജ്രം എന്നേക്കും. ഫ്രാന്‍സെസ് ജെറെറ്റി, എന്‍.ഡബ്ല്യൂ ഒരു മോതിരം സ്വീകരിക്കുന്നതിലൂടെ ഉണ്ടാകുന്ന വൈകാരിക സ്വാധീനം എടുത്തുകാണിക്കുന്നതിനായി അയര്‍ ‘എ ഡയമണ്ട് ഈസ് ഫോറെവര്‍ ‘ എന്നെഴുതി. അക്കാലത്ത് സ്ത്രീകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രം പരസ്യങ്ങള്‍ എഴുതാന്‍ സ്ത്രീകളെ നിയമിച്ചിരുന്നു. കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് 1930 കളുടെ തുടക്കത്തില്‍ വജ്രങ്ങളുടെ വില്‍പ്പന കുറഞ്ഞെങ്കിലും 1951 ആയപ്പോഴേക്കും അമേരിക്കയിലെ 80 ശതമാനം മണവാട്ടിമാരെയും ഡി ബിയേഴ്‌സിന്റെ ഡയമണ്ട് അണിയിച്ച് വിവാഹത്തിനെത്തിക്കാന്‍ ഈ പരസ്യവാചകത്തിലൂടെ കഴിഞ്ഞു. 1938 മുതലാണ് കമ്പനി ഈ പരസ്യവാചകം ഉപയോഗിച്ചു തുടങ്ങിയത്.
വീറ്റിസ്-The Breakfast of Champions
‘ചാമ്പ്യന്മാരുടെ പ്രഭാതഭക്ഷണം‘
അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ പ്രഭാതഭക്ഷണ നിര്‍മ്മാണ കമ്പനിയാണ് വീറ്റിസ്. മിനസോട്ടയില്‍ നിന്നുള്ള ഒരു പരസ്യ എക്‌സിക്യൂട്ടീവ് നോക്‌സ് റീവ്‌സ്, മിനസോട്ടയിലെ ഒരു ലീഗ് ടീമിന്റെ ധാന്യങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിനൊപ്പം പോകാന്‍ ‘ബ്രേക്ക്ഫാസ്റ്റ് ഓഫ് ചാമ്പ്യന്‍സ് ‘ അഥവാ ചാമ്പ്യന്‍മാരുടെ പ്രഭാത ഭക്ഷണം എന്ന പരസ്യവാചകം ഉപയോഗിച്ചു. ലൂ ഗെറിഗ്, ലാറി ബേര്‍ഡ്, മാജിക് ജോണ്‍സണ്‍, സെറീന വില്ല്യംസ്, മൈക്കല്‍ ഫെല്‍പ്‌സ് തുടങ്ങി നിരവധി കായിക താരങ്ങള്‍ വീറ്റിസിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1924ല്‍ ആരംഭിച്ച വീറ്റിസ് പത്ത് വര്‍ഷത്തിന് ശേഷമാണ് ഈ പരസ്യവാചകം ഉപയോഗിച്ചു തുടങ്ങിയത്.
ഡങ്കിന്‍ ഡോണട്ട്‌സ്- America Runs on Dunkin’
‘അമേരിക്ക ഡങ്കില്‍ പ്രവര്‍ത്തിക്കുന്നു‘
1950ല്‍ ആരംഭിച്ച ഡങ്കിന്‍ ഡോണട്ട്സ് എന്ന കോഫി കമ്പനി ‘ അമേരിക്ക ഡങ്കില്‍ പ്രവര്‍ത്തിക്കുന്നു ‘ എന്ന പരസ്യവാചകത്തോടെയാണ് അറിയപ്പെട്ടു തുടങ്ങിയത്. ബോസ്റ്റണിലെ ക്രിയേറ്റീവ് ഏജന്‍സിയായ ഹില്‍ ഹോളിഡേ, ‘അമേരിക്കന്‍ റണ്‍സ് ഓണ്‍ ഡങ്കിന്‍ ‘ അവതരിപ്പിച്ചു, അധ്വാനിക്കുന്ന ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ഇത്തരമൊരു വാചകം അവതരിപ്പിച്ചത്. ഡങ്കിന്‍ ഡോണട്ട്സ് അവരുടെ മുദ്രാവാക്യം 2016 ല്‍ ‘തുടരുക’ എന്നായി മാറ്റിയെങ്കിലും ജനങ്ങളുടെ ഉള്ളില്‍ ആ പഴയ മദ്രവാക്യമാണ് നിലനിന്നിരുന്നത്. 2006ല്‍ ഈ പരസ്യ വാചകത്തോടെ പ്രതിദിനം 2.7 ദശലക്ഷം കപ്പ് കാപ്പിയാണ് അവര്‍ വിറ്റത്.
വെരിസോണ്‍ – Can You Hear Me Now?
‘നിങ്ങള്‍ക്ക് ഇപ്പോള്‍ എന്നെ കേള്‍ക്കാന്‍ കഴിയുമോ ‘
വെരിസോണ്‍ എന്ന ടെലികമ്മ്യൂണിക്കേഷന്‍ ഭീമനായി അഞ്ച് വാക്കുകള്‍ ഉച്ചരിച്ചുകൊണ്ട് പോള്‍ മക്കറെല്ലി പ്രശസ്തനായി. ‘നിങ്ങള്‍ക്ക് ഇപ്പോള്‍ എന്നെ കേള്‍ക്കാന്‍ കഴിയുമോ? ‘ന്യൂയോര്‍ക്ക് പരസ്യ ഏജന്‍സിയായ ബോസെല്‍ ആണ് ഈ മുദ്രാവാക്യം സൃഷ്ടിച്ചത്. അടുത്ത വര്‍ഷം വെരിസോണ്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി.2002 മുതലാണ് വെരിസോണ്‍ ഈ പരസ്യ വാചകം ഉപയോഗിച്ചു തുടങ്ങിയത്.
അഡിഡാസ്-Impossible Is Nothing
‘ അസാധ്യമായത് ഒന്നുമില്ല’
ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ ഉദ്ധരണിയില്‍ നിന്നാണ് സ്പോര്‍ട്സ് ബ്രാന്‍ഡ് അഡിഡാസ് ഈ മുദ്രാവാക്യം സ്വീകരിച്ചത്. മികച്ച കായികതാരങ്ങളെ അതത് കായിക ഇനങ്ങളില്‍ പിന്തുണയ്ക്കുകയെന്ന അഡിഡാസിന്റെ കാഴ്ചപ്പാടിന് അനുസൃതമായായിരുന്നു മുദ്രാവാക്യം. 2004 ല്‍ ബ്രാന്‍ഡിന്റെ ആഗോള കാമ്പെയ്നില്‍ ഇത് വീണ്ടും ഉപയോഗിച്ചു. ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം, ഹെയ്ല്‍ ജെബ്രെലാസി, ട്രേസി മക്ഗ്രാഡി എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. 1974 മുതലാണ് ഈ പരസ്യവാചകം അഡിഡാസ് ഉപയോഗിച്ചു വന്നത്.
ഇനിയുമേറെ
കിറ്റ് കാറ്റിന്റെ മുദ്രാവാക്യം – ‘ ഒരു ഇടവേള നേടുക, തൊഴിലാളികള്‍ക്ക് ചോക്ലേറ്റ് വില്‍ക്കാന്‍ ഒരു കിറ്റ് കാറ്റ് ഉണ്ടാക്കുക’, ബഡ്വീസറിന്റെ ‘ബിയര്‍ രാജാവ്’, ഫോക്‌സ് വാഗണിന്റെ ‘ചെറുതായി ചിന്തിക്കുക’ , കൊക്കോ കോളയുടെ ഓപ്പണ്‍ ഹാപ്പിനെസ്, ഓഡിയുടെ എന്‍ജിനിയറിംഗിലെ സത്യം. കെ.എഫ്.സിയുടെ ‘ഇന്ന് രുചികള്‍ വളരെ നല്ലതാണ്’ തുടങ്ങി നിരവധി പരസ്യവാചകങ്ങള്‍ ജനങ്ങളുടെ മനസുകളില്‍ എന്നെന്നും തത്തിക്കളിക്കുന്നവയാണ്.