കൊവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ നാളുകളില്‍ നിന്നു ലോകം പ്രതീക്ഷയുടെ പുതുവര്‍ഷത്തിലേക്ക് ചുവടുവച്ചിരിക്കുകയാണ്. മഹാമാരി പൂര്‍ണമായിട്ടും വിട്ടുപോയിട്ടില്ലെങ്കിലും നാം പൊരുതിക്കൊണ്ടിരിക്കുകയാണ്. 2021ലെ പ്രതീക്ഷകള്‍ എന്തൊക്കെയാണ് ? ബിസിനസ്- പ്രൊഫഷണല്‍ രംഗത്തുള്ളവരുടെ പ്രതികരണങ്ങള്‍…
അനു എസ് ദാസ്
Managing partner
Cadillac Automation
9744227100
പുതിയ പ്രോജക്ടുകള്‍ പ്രതീക്ഷ
ഏറെ പ്രതീക്ഷയോടെയാണ് പുതുവര്‍ഷത്തെ നോക്കി കാണുന്നത്. ഇലക്ട്രിക് ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് മേഖലയില്‍ പുതിയ പ്രോജക്ടുകള്‍ പ്രതീക്ഷിക്കുന്നു. 2021ല്‍ വീടുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഐ.എസ്.ആര്‍.ഒ, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, വാട്ടര്‍ അതോറിട്ടി തുടങ്ങിയ പ്രോജക്ടുകള്‍ കാഡിലാക് ഓട്ടോമേഷന്റെ അഭിമാനമാണ്. വീടുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, ക്രഷര്‍ യൂണിറ്റുകള്‍ തുടങ്ങി പതിമൂന്ന് വര്‍ഷത്തിനിടെ മൂവായിരത്തിലധികം കസ്റ്റമേഴ്സാണ് കമ്പനിയ്ക്കുള്ളത്. ഇലക്ട്രിക് ഗുഡ്സ് നിര്‍മ്മാതാക്കളായ സ്നൈഡറിന്റെ ഭാഗത്തു നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കമ്പനിയുടെ വെയര്‍ഹൗസ് ഷോറൂമാക്കി മാറ്റാന്‍ പുതുവര്‍ഷത്തില്‍ ലക്ഷ്യമിടുന്നു
നന്ദകുമാര്‍ കൊലേരി
Executive Director
Vee Shine Facility Solutions Pvt Ltd
9840022583
ക്യാഷ് ഫ്‌ളോ നിര്‍ണായകം
പുതുവര്‍ഷത്തെ വളരെ പോസിറ്റീവായാണ് വരവേല്‍ക്കുന്നത്. ഹൗസ് കീപ്പിംഗ് സൊല്യൂഷന്‍സാണ് വീ ഷൈന്‍ ഫെസിലിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവര്‍ത്തനമേഖല. വരുന്ന സാമ്പത്തിക വര്‍ഷം കമ്പനിയ്ക്ക് കുറഞ്ഞത് 15 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കൊവിഡാനന്തരം ബിസിനസ് ലേകം തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. ക്ലീനിംഗ് മേഖലയില്‍ അത് 85 ശതമാനത്തോളം എത്തിക്കഴിഞ്ഞു. പുതുവര്‍ഷത്തില്‍ ക്യാഷ് ഫ്‌ളോ വര്‍ദ്ധിക്കുന്നതോടെ ബിസിനസ് സാധാരണ നിലയില്‍ ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രില്‍ മാസത്തോടെ ക്യാഷ് ഫ്‌ളോ പഴയനിലയില്‍ തിരിച്ചെത്തിയാല്‍ ബിസിനസിന് അതു പുത്തന്‍ ഉണര്‍വായിരിക്കും. നിരവധി മേഖലകളില്‍ പുതിയ സ്ഥാപനങ്ങള്‍ വരുന്നത് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. നാല് വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വി ഷൈന്‍ ഫെസിലിറ്റി സൊല്യൂഷന്‍സിന് ഓഫീസ്, ഫാക്ടറി, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി 69 ലധികം കസ്റ്റമേഴ്‌സാണുള്ളത്.
ഡോ. ശ്രുതി ഭദ്രന്‍
Founder Director and Chief Cosmetic Physician
Laege Mathru
The Cosmetic Skin and Hair Clinic
094464 33857
മാസ്‌ക് മാറിയാല്‍ കുതിച്ചു ചാട്ടം
2021ല്‍ വലിയ കുതിച്ചു ചാട്ടത്തിനാണ് ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടികെയര്‍ മേഖല സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. 2020ല്‍ നിറവേറ്റേണ്ട പല ലക്ഷ്യങ്ങളും പുതുവര്‍ഷത്തില്‍ പൂര്‍ത്തികരിക്കേണ്ടതായിട്ടുണ്ട്. ഏപ്രിലില്‍ ആണ് സ്ഥാപനം ഔദ്യോഗികമായി ആരംഭിച്ചതെങ്കിലും കൊവിഡ് 19 മഹാമാരി പല കാര്യങ്ങളുടെയും താളം തെറ്റിച്ചു. കൊവിഡ് പോലുള്ള പ്രതിസന്ധികള്‍ ഭാവിയില്‍ വന്നാല്‍ അതിനുള്ള മുന്‍കരുതലുകള്‍ കൂടി എടുക്കേണ്ട വര്‍ഷമായി വേണം 2021 നെ കാണേണ്ടത്. കൊവിഡിനെ നിയന്ത്രണവിധേയമാക്കി മാസ്‌കുകള്‍ മാറ്റി തുടങ്ങിയാല്‍ കൂടുതല്‍ ആളുകള്‍ സൗന്ദര്യസംരക്ഷണത്തിലേക്ക് തിരിയും. ഇത് ബിസിനസ് പരമായും ആരോഗ്യപരമായും നല്ല റിസള്‍ട്ട് ലഭിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഏഴ് വര്‍ഷമായി ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടികെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന എനിക്ക് സ്വന്തം സംരംഭത്തിനായി നിരവധി കാര്യങ്ങളാണ് പുതുവര്‍ഷത്തില്‍ നിര്‍വഹിക്കാനുള്ളത്.
സുരേന്ദ്രനാഥ് കമ്മത്ത്
Managing Director
InIT Solutions Pvt Ltd
094963 34211
ഐ.ടി മേഖലയില്‍ വിപ്ലവം
ബിസിനസുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് കൂടുമാറുന്നതിനാണ് 2020 സാക്ഷ്യം വഹിച്ചത്. പരിചയമില്ലാത്ത മേഖലകളില്‍ പോലും ടെക്നോളജി കടന്നു വന്നു. സോഫ്റ്റ്വെയര്‍ മേഖലയില്‍ പോസിറ്റീവായിട്ടുള്ള വര്‍ഷമാണ് കടന്നു പോയത്. ഈ ട്രെന്‍ഡ് തുടര്‍ന്നു പോയാല്‍ 2021ല്‍ വലിയൊരു വിപ്ലവമായിരിക്കും ഐ.ടി മേഖലയില്‍ അരങ്ങേറുക. മനുഷ്യവിഭവ ശേഷി ഉപയോഗിക്കാതെ വന്നപ്പോള്‍ പല ബിസിനസും ടെക്നോളജിയെ ആണ് ആശ്രയിച്ചത്. അതുകൊണ്ട് മഹാമാരിയുടെ സമയത്ത് നിരവധി സോഫ്റ്റ് വെയര്‍ കമ്പനികള്‍ പ്രോഡക്ടുകള്‍ (ഉത്പന്നങ്ങള്‍) രൂപം കൊണ്ടിട്ടുണ്ട്. അവയുടെയെല്ലാം വിശ്വാസ്യത വെളിവാകുന്ന വര്‍ഷം കൂടിയാണ് 2021 എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. 2011 മുതല്‍ സോഫറ്റ്വെയര്‍ ഡവലപ്പ്മെന്റ് രംഗത്തെ സജീവ സാന്നിദ്ധ്യമായ ഇന്‍ ഇറ്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഏറെ പ്രതീക്ഷയോടെയാണ് പുതുവര്‍ഷത്തെ നോക്കി കാണുന്നത്.
അനൂപ് മാരിയില്‍
Mariyil tyres
MRF Tyre and service
999533005
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടി
ടയര്‍ ബിസിനസ് മേഖലയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് നല്ലകാലമാണ് വരാനിരിക്കുന്നത്. ചൈനീസ് ഉത്പന്നങ്ങളെ അപേക്ഷിച്ച് ഉപഭോക്താക്കള്‍ എം.ആര്‍.എഫ് അടക്കമുള്ള ഇന്ത്യന്‍ ഉത്പന്നങ്ങളിലേക്ക് പുതുവര്‍ഷത്തില്‍ ചുവടുവയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ സൂചനയെന്നോളം 2020 ന്റെ അവസാനത്തോട് അടുത്തപ്പോള്‍ സെയില്‍സില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഉത്പന്നത്തിന്റെ ഗുണനിലവാരത്തിനൊപ്പം വിലക്കുറവും ഉപഭോക്താക്കളെ ഏറെ സ്വാധീനിക്കുന്നുണ്ട്. അത് ഇപ്പോള്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുന്നുണ്ട്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് ബിസിനസ് ഒരുവിധം കരകയറി കഴിഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് 2021 നെ വരവേല്‍ക്കുന്നത്.
സെയ്ഫുദ്ദീന്‍ കെ.ജെ
New Gulf Plaza Mobiles
8289844402
5 ജിയില്‍ മൊബൈല്‍ ലോകത്തിന്റെ പ്രതീക്ഷ
മൊബൈല്‍ അവശ്യവസ്തുവായ കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. എന്തൊക്കെ പ്രതിസന്ധി വന്നാലും മൊബൈലിനെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. 2021ല്‍ 5 ജി സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മൊബൈല്‍ വിപണനമേഖലയില്‍ വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും. ഇപ്പോള്‍ തന്നെ 5 ജി ലഭ്യമാകുന്ന ഫോണുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങി. പുതുവര്‍ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഫോണുകള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ സാധ്യതയുണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ ഡിജിറ്റല്‍ സ്‌പേസിന്റെ പ്രാധാന്യം വര്‍ദ്ധിച്ചത് മൊബൈല്‍ അടക്കമുള്ള ഇലക്ട്രോണിക്‌സ് മേഖലയില്‍ അനുകൂലമായാണ് പ്രതിഫലിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൊബൈല്‍ വിപണ രംഗത്ത് 2020ന്റെ അവസാനം പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. ലോകം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ കുതിച്ചു ചാട്ടം പ്രതീക്ഷിക്കുന്ന പുതുവര്‍ഷത്തെ വളരെ പോസിറ്റീവായിട്ടാണ് കാണുന്നത്.
നവാസ് ടി.കെ
Navas TK
Managing partner
Affa Tile Company
095675 69790
വിപണികള്‍ സജീവമാകും
പുതുവര്‍ഷത്തില്‍ വിപണികള്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊമേഴ്‌സ്യല്‍ ബില്‍ഡിംഗിനെ അപേക്ഷിച്ച് വീടുകളിലായിരിക്കും കൂടുതല്‍ ബിസിനസ് നടക്കുക എന്നാണ് ഞാന്‍ കരുതുന്നത്. ക്യാഷ് ഫ്‌ളോ കൂടിയാല്‍ ബിസിനസില്‍ പോസിറ്റീവായ മാറ്റം പ്രകടമാകും. 2020ന്റെ അവസാനം സെയില്‍സില്‍ വളര്‍ച്ച രേഖപ്പെടുത്തിട്ടുണ്ട്. ഈ പ്രവണത തുടര്‍ന്നാല്‍ പുതുവര്‍ഷം ശുഭമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിര്‍മ്മാണ മേഖല പഴയപ്രതാപത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇറക്കുമതി മേഖലയിലെ പ്രതിസന്ധി തുടരുകയാണ്. ഇത് പുതുവര്‍ഷത്തില്‍ എങ്ങനെ ബാധിക്കുമെന്ന് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. മെറ്റീരിയല്‍സിന്റെ ദൗര്‍ലഭ്യത്തിലേക്ക് ഇതൊക്കെ നയിച്ചേക്കാം. ഇത് എങ്ങനെ പരിഹരിക്കും എന്നതു കൂടി പുതുവര്‍ഷത്തില്‍ ഗഹനമായി ചിന്തിച്ചേ മതിയാകൂ. വിദേശത്തു നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നിലവില്‍ ദൗര്‍ലഭ്യം നേരിടുകയാണ്. ഇതുപത് വര്‍ഷമായി ഉപഭോക്താക്കള്‍ക്കൊപ്പമുള്ള ആല്‍ഫ ടൈല്‍ കമ്പനി പുതുവര്‍ഷത്തെ ബിസിനസിനെയും പ്രതീക്ഷയോടെയാണ് കാണുന്നത്.
നിഷാദ് നാസര്‍
Director
Nexus Paving
9388069888
പുതിയ കാര്യങ്ങള്‍ സ്വീകരിക്കണം
എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും ബിസിനസ് മുന്നോട്ട് തന്നെ പോകണം. ഉപഭോക്താക്കളുടെ കൈയിലെ പണം കുറയുകയാണെങ്കില്‍ അതിനു അനുസരിച്ചുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും മാര്‍ക്കറ്റുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം തിരിച്ചെത്തിയവര്‍ വീട്‌വയ്ക്കാനും കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാനും തുടങ്ങിയാല്‍ നിര്‍മ്മാണ മേഖല കൂടുതല്‍ സജീവമാകും. ഇന്റര്‍ലോക്ക് നിര്‍മ്മാതാക്കളായ നെക്‌സസ് പാവിംഗ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിക്കും. പ്രതീക്ഷയോടെ തന്നെയാണ് 2021ലെ ബിസിനസിനെ കാണുന്നത്. ക്യാഷ് ഫ്‌ളോ കൂടുന്നതിന് അനുസരിച്ച് വിപണിയിലും മാറ്റങ്ങള്‍ പ്രകടമാകും. പുതിയ കാര്യങ്ങളെ സ്വീകരിച്ചാല്‍ മാത്രമേ മുന്നോട്ടുള്ള യാത്ര സുഗമമാകൂ. പതിനാല് വര്‍ഷമായി പാവിംഗ് ടൈല്‍ മേഖലയില്‍ സജീവസാന്നിദ്ധ്യമായ നെക്സസ് പാവിംഗ് ഉത്പന്നങ്ങള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യുന്നുമുണ്ട്.
ഉണ്ണികൃഷ്ണന്‍ എം.ബി
Managing partner
Geetha Traders
099953 21193
നിക്ഷേപം ഒഴുകാന്‍ സാധ്യത
കൊവിഡ് വാക്സിന്‍ ലഭ്യമായി തുടങ്ങുന്നതോടെ 2021ല്‍ ബിസിനസ് ലോകത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകും. പുതുവര്‍ഷത്തില്‍ കേരളത്തില്‍ ഇന്‍വെസ്റ്റ്മെന്റുകള്‍ വര്‍ദ്ധിക്കുമെന്നാണ് എന്റെ പ്രതീക്ഷ. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്തും സംസ്ഥാനത്തെ ബിസിനസ് രംഗം ഒരുപരിധിവരെ ഓപ്പണ്‍ ആയിരുന്നു. അതുകൊണ്ട് തന്നെ നിക്ഷേപങ്ങള്‍ പ്രതീക്ഷിക്കാം. മാര്‍ക്കറ്റില്‍ ക്യാഷ് ഫ്്ളോ കൂടുന്നതിന് അനുസരിച്ച് ബിസിനസില്‍ പുരോഗതിയുണ്ടാകും. പുതുവര്‍ഷത്തില്‍ ക്യാഷ് ഫ്്ളോ പഴയനിലവാരത്തില്‍ തന്നെ തിരിച്ചെത്തുമെന്നാണ് ഞാന്‍ കണക്കുകൂട്ടുന്നത്. 2020ന്റെ അവസാനം ബിസിനസില്‍ പുരോഗതി കണ്ടുവരുന്നുണ്ട്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ 2021 മികച്ചൊരു വര്‍ഷമായിരിക്കും. ഇതിനു പുറമെ ആളുകള്‍ കൊവിഡിനോട് പൊരുത്തപ്പെടാന്‍ തുടങ്ങിയ സാഹചര്യമാണ് നിലവിലുള്ളത്. 35 വര്‍ഷമായി വാട്ടര്‍ പമ്പുകളുടെ ഡീലറായി പ്രവര്‍ത്തിക്കുന്ന ഗീത ട്രേഡേഴ്സ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കി വരുന്നു.
പ്രവിത് പവിത്രന്‍
Managing Director
Prime Decor – Furniture
098957 99626
ഡിജിറ്റല്‍ സ്പേസ് ഗുണകരം
മാസ്‌ക് മാറി തുടങ്ങിയാല്‍ ബിസിനസ് ലോകത്ത് നല്ലകാലമാണ് വരാനിരിക്കുന്നത്. ഏറെ പ്രതീക്ഷയോട് കൂടിയാണ് 2021നെ വരവേല്‍ക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കാലത്ത് ഡിജിറ്റല്‍ സ്പേസിലെ മാര്‍ക്കറ്റിംഗ് ആണ് ഗുണം ചെയ്തത്. പുതു വര്‍ഷത്തിലും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗും ബിസിനസും കൂടുതല്‍ ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം ഇക്കൊല്ലം ഫര്‍ണിച്ചറുകളുടെ ഡിസൈനിംഗിനും ശ്രദ്ധകേന്ദ്രീകരിക്കും. 2020ന്റെ അവസാനത്തോട് കൂടി സെയില്‍സില്‍ വളര്‍ച്ച കണ്ടു തുടങ്ങിയിട്ടുണ്ട്. ഇതു ശുഭസൂചനയാണ് നല്‍കുന്നത്. ക്യാഷ് ഫ്ളോകൂടി പഴയ രീതിയില്‍ തിരിച്ചെത്തിയാല്‍ ബിസിനസ് രംഗത്ത് അതു പുത്തന്‍ ഉണര്‍വായിരിക്കും. 22 വര്‍ഷമായി ഫര്‍ണിച്ചര്‍ ബിസിനസ് രംഗത്തെ സജീവ സാന്നിദ്ധ്യമായ പ്രൈം ഡെക്കേയറിന് തമിഴ്നാട്ടിലും കര്‍ണാടകയിലും ഉള്‍പ്പെടെ നിരവധി കസ്റ്റമേഴ്സാണുള്ളത്.