കൊച്ചിയിലെ 50 സംരംഭകരെ ഉൾപ്പെടുത്തി തയ്യാറാക്കിയ ഇ-ബുക്ക് “ദി മെട്രോ കൊച്ചി : എന്റർപ്രെനേഴ്സ് ഇൻ ആക്ഷൻ” പ്രസിദ്ധീകരിച്ചു. വിവിധ മേഖലയിലുള്ളവർ സ്വന്തം ബിസിനെസ്സ് പരിചയങ്ങളും അനുഭവസമ്പത്തും വിവരിക്കുന്ന ഈ പുസ്തകം സൗജന്യമായി ഓൺലൈനിൽ വായിക്കാം. ആവശ്യമുള്ളവർക്ക് ഡൌൺലോഡ് ചെയ്തു സൂക്ഷിക്കുകയുമാകാം. ചിത്രങ്ങളുൾപ്പെടെ ഇരുന്നൂറോളം പേജുകളിലായാണ് മികച്ച വായനാനുഭവം ഒരുക്കുന്ന ഇ -ബുക്ക് തയ്യാറാക്കിയിട്ടുള്ളത്. പുതുതായി ബിസിനസിലേക്ക് കടക്കുന്നവർക്കു മാത്രമല്ല നിലവിൽ ബിസിനസ് ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കുമെല്ലാം ഉപകാരപ്രദമായിരിക്കും ഇതിലെ ഓരോ വായനയും.
നാടിൻറെ സാമ്പത്തിക വളർച്ചയിൽ തങ്ങളുടേതായ സംഭാവന നല്കിക്കൊണ്ടേയിരിക്കുന്ന സംരംഭകരുടെ വിജയകഥകൾ കേൾക്കുന്നതിനും പഠിക്കുന്നതിനും മന്ത്രിയെന്ന നിലയിൽ എപ്പോഴും താത്പര്യമുള്ളയാളാണെന്ന് മന്ത്രി പി രാജീവ് ബുക്കിൽ നൽകിയ സന്ദേശത്തിൽ പറയുന്നു.
ബുക്കിൽ പങ്കാളികളായിട്ടുള്ള ഓരോരുത്തരുടെയും ക്രിയാത്മകതയും കഠിനാദ്ധ്വാനവും സമർപ്പണ ബോധവും അഭിനന്ദനാർഹമാണെന്നും ഇവർ കൊച്ചിയിലെ വരുംതലമുറയുടെ റോൾ മോഡലും പ്രചോദനവുമായി മാറട്ടെയെന്നും മേയർ എം അനിൽകുമാർ ആശംസാ സന്ദേശത്തിൽ അറിയിച്ചു.
50 പേരുടെയും സ്ഥാപനത്തിന്റെ പേര്, പേജ് ഓർഡർ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ആദ്യപേജിൽത്തന്നെ കൊടുത്തിട്ടുണ്ട്. സ്ഥാപനത്തിന്റെ പേരിന്റെ അക്ഷരമാല ക്രമത്തിലാണ് പേജുകൾ ക്രമീകരിച്ചിട്ടുള്ളത്.
ബുക്കർമാൻ പ്രസിദ്ധീകരിച്ച ഇ-ബുക്ക് വായിക്കുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.