കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപത്തൊന്ന് ചിത്രകാരന്മാർ ചേർന്നൊരുക്കിയ കൊച്ചിയിലെ ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി. ‘ജെന്നത്ത്’ എന്ന പേരിൽ അശാന്തൻ ഫൗണ്ടേഷനാണ് ഇതൊരുക്കിയത്. ചിത്രകലയിൽ താത്പര്യമുള്ളവരെ കൈപിടിച്ചുയർത്തുകയെന്ന ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ക്യാമ്പുകളെന്ന് മോളി അശാന്തൻ പറഞ്ഞു. ഏകദിന ക്യാമ്പ് കൊച്ചി മേയർ അഡ്വ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ വി അനിൽകുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ അംബിക സുദർശൻ, എ ജി ഉദയകുമാർ, എ ജെ ഇഗ്നേഷ്യസ് എന്നിവർ സംസാരിച്ചു. രാവിലെ അശാന്തൻസ്മരണ ഉണർത്തലുമായി ആരംഭിച്ച ഒത്തുചേരൽ വൈകിട്ട് ചിത്രപ്രദർശനത്തോടുകൂടിയാണ് സമാപിച്ചത്.
Bookerman News, Kochi