ദേശീയ തലത്തിൽ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്നതിനായി ഓൺലൈൻ മീഡിയ പ്രസ് ക്ലബ് എന്ന ദേശീയ സംഘടന രൂപീകരിച്ചു. കൊച്ചിയിൽ നടന്ന ജനറൽ ബോഡി യോഗം ദേശീയ അധ്യക്ഷൻ കെ വി ഷാജി ഉദ്ഘാടനം ചെയ്തു. ഡോ. ടി വിനയകുമാർ അധ്യക്ഷനായി. പി ആർ സോമദേവ് മുഖ്യപ്രഭാഷണം നടത്തി. കെ വി ഷാജി (പ്രസിഡൻറ് ), പി ആർ സോമദേവ് (വൈസ് പ്രസിഡന്റ്) ദേവൻ ജി, ഡോ. ടി വിനയകുമാർ, അജിത ജയഷോർ (സെക്രട്ടറിമാർ ) സലിം എം (ട്രഷറർ) എന്നിവരാണ് ദേശീയ മാനേജിങ് കൌൺസിൽ അംഗങ്ങൾ. വിവിധ വിഭാഗങ്ങളിലും രാഷ്ട്രീയങ്ങളിലും ഉൾപ്പെടുന്നവരായിരിക്കാം ഇതിലെ അംഗങ്ങൾ. എന്നാൽ കക്ഷിരാഷ്ട്രീയത്തിനതീതമായിരിക്കും സംഘടനയുടെ പ്രവർത്തനമെന്ന് ഭാരവാഹികൾ അറിയിച്ചു.