ഇടപ്പള്ളി 328 -)൦ നമ്പർ സഹകരണ സംഘം നൂറാം വാർഷികം ആഘോഷിക്കുന്നു.
സഹകരണ സംഘ രൂപീകരണ നിയമങ്ങളൊക്കെയും നിലവിൽവരുന്നതിനും വർഷങ്ങൾക്കുമുമ്പ് ഇടപ്പള്ളിയിലെ പുരോഗമന ചിന്താഗതിക്കാരായ ഏതാനും വ്യക്തികൾ ചേർന്ന് രൂപം കൊടുത്ത പ്രസ്ഥാനത്തിനാണ് ശതാബ്ദി നിറവ്. മൂന്നുദിവത്തെ ആഘോഷം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് പി എച്ച് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലീന മത്തായി റിപ്പോർട്ട് അവതരിപ്പിച്ചു. ഉമാ തോമസ് എം എൽ എ മുഖ്യാതിഥിയായിരുന്നു. കൗൺസിലർമാരായ ശാന്ത വിജയൻ, ദീപ വർമ്മ, സീന ടീച്ചർ, സജിനി ജയചന്ദ്രൻ, എന്നിവരും സഹകരണ സംഘം മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രവി കുറ്റിക്കാട്, , സി മണി, കെ വി അനിൽകുമാർ സുനിൽ എം കെ തുടങ്ങിയവരും ആശംസകളർപ്പിച്ചു. തുള്ളൽ കലാകാരൻ കലാമണ്ഡലം പ്രഭാകരനെ ചടങ്ങിൽ ആദരിച്ചു. സി കെ അശോകൻ (വൈസ് പ്രസിഡന്റ് ) സ്വാഗതവും വി വി മോഹനൻ നന്ദിയും പറഞ്ഞു. .
ഇടപ്പള്ളി എളമക്കര അഞ്ചുമന പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബാങ്കിന് ഇരുപതിനായിരത്തോളം അംഗങ്ങളും രണ്ടുകോടിയിലേറെ രൂപയുടെ മൂലധനവുമുണ്ട്. പ്രദേശത്തെ ജനങ്ങളുടെ പങ്കാളിത്തത്തോടെ വിപുലമായ ആഘോഷമാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ചങ്ങമ്പുഴ പാർക്കിൽ ഡിസംബർ 18 19 20 തിയ്യതികളിൽ സഹകാരി സംഗമം, പൊതുസമ്മേളനം, കലാ സാംസ്‌കാരിക പരിപാടികൾ, ഉത്പന്ന-ഉപകരണ പ്രദർശന മേള, ചിത്രപ്രദർശനം, ചിത്രരചനാ മത്സരം എന്നിവയും നടക്കും. മൂന്നു ദിവസത്തെ സൗജന്യ രക്തപരിശോധന ക്യാമ്പും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.