അറിവും വിവേകവും തങ്ങളേക്കാൾ കുറഞ്ഞവരായി കുട്ടികളെ വിലയിരുത്തുന്ന മാതാപിതാക്കളുടെ കാഴ്ചപ്പാടിന് മാറ്റംവരുത്താനുള്ള സമയം അതിക്രമിച്ചെന്ന് തത്വചിന്തകനും പ്രഭാഷകനുമായ ഷൗക്കത്ത്. മാതാപിതാക്കൾ അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചുമാത്രം കുട്ടികളെ വളർത്താൻ ശ്രമിക്കുകയാണ്. കുട്ടികൾ സ്വതന്ത്രമായ വ്യക്തിത്വമുള്ളവരാണ്. അവരെ നമ്മുടെ ചിതറിയ ചിന്തകളുടെ അടിമകളാക്കരുത്. അങ്കമാലിയിൽ നായരങ്ങാടി പീപ്പിൾസ് ട്രീയിൽ ‘മാതാപിതാക്കളറിയാൻ’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണു വിദേശം രചിച്ച ‘പ്രിയപ്പെട്ട ലിയോ’ എന്ന പുസ്തകത്തിൻറെ പ്രകാശനം ഡോ. എടനാട് രാജ്യൻ നമ്പ്യാർക്കു ആദ്യ കോപ്പി നൽകി ഷൗക്കത്ത് നിർവഹിച്ചു.
ചാക്യാർകൂത്തിലെ പ്രഗൽഭനായ ഡോക്ടർ എടനാട് രാജ്യൻ നമ്പ്യാർ, വേണു വി. ദേശം, സുരേഷ് ശിവൻ എന്നിവർ സംസാരിച്ചു.