
Column by
Abhilash Pankajakshan
ഞങ്ങൾ നിരന്തരമായി നേരിടുന്നതാണ് ഫിക്സഡ് ഡിപ്പോസിറ്റിനേക്കാൾ മികച്ചതാണോ മ്യൂച്വൽ ഫണ്ട് എന്ന ചോദ്യം. എപ്പോഴും നൽകാറുള്ള ഉത്തരം ഇവിടെയും ആവർത്തിക്കുന്നു: ഇത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെയും റിസ്ക് നേരിടാനുള്ള ചുറ്റുപാടുകളെയും ആശ്രയിച്ചിരിക്കുന്നു.
നിക്ഷേപ കാര്യങ്ങളിൽ സത്യമായും തീരുമാനം നിങ്ങളുടേതാണ്. എന്നാൽ രണ്ടിന്റെയും ഫല സാദ്ധ്യതകൾ ചൂണ്ടിക്കാണിച്ചുതരാൻ ഞങ്ങൾക്കു കഴിയും. തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ, അപകടസാധ്യത, നിക്ഷേപ രീതി എന്നിവ പരിശോധിക്കണം.
എഫ്‌ഡി യിൽ നിക്ഷേപിക്കുന്നതിന് ഒരു നിശ്ചിത തുക ആവശ്യമാണ്, എന്നാൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനാണ് നിങ്ങൾ തീരുമാനിക്കുന്നതെങ്കിൽ 500 രൂപയിൽ താഴെയുള്ളതു പോലും സാധ്യമാണ്. റിസ്ക് നേരിടാൻ ഒട്ടുമേ നിങ്ങൾ തയ്യാറല്ല എങ്കിൽ എഫ്‌ഡി മാത്രമായിരിക്കും പോംവഴി. അപ്പോൾ പക്ഷെ, ഉയർന്ന റിട്ടേൺ പ്രതീക്ഷിക്കരുത്. അതല്ല, ഉയർന്ന വരുമാനമാണ് നിക്ഷേപത്തിലൂടെ നിങ്ങൾ ലക്ഷ്യമാക്കുന്നതെങ്കിൽ, സുഹൃത്തേ, അല്പം റിസ്ക് എടുക്കുന്നതിൽ തെറ്റില്ല എന്നേ ഞങ്ങൾ പറയൂ. നിങ്ങളെപ്പോലുള്ളവർക്ക് മ്യൂച്വൽ ഫണ്ടുകൾ ഒരു മികച്ച വരുമാന മാർഗ്ഗം തന്നെയായിരിക്കും.
പ്രധാനമായും മനസ്സിലാക്കേണ്ടത്, എഫ് ഡി പോലെ പലിശ ഇനത്തിലല്ല മ്യൂച്വൽ ഫണ്ട് വരുമാനം. എവിടെ എപ്പോൾ നിക്ഷേപിക്കുന്നു എന്നത് ഒരു പ്രധാന ഘടകമാണ്. തന്നെയുമല്ല, മ്യൂച്വൽ ഫണ്ടുപോലുള്ളവ തിരഞ്ഞെടുക്കുമ്പോൾ നല്ലൊരു ബിസിനസ് ചിന്തയായിരിക്കണം നിങ്ങളെ നയിക്കേണ്ടത്. അവിടെയാണ് ഞങ്ങളെപ്പോലുള്ളവരുടെ സേവനം ആവശ്യമായി വരുന്നതും.
അഭിലാഷ് പങ്കജാക്ഷൻ
Designated Partner
FINOMIS INVESTMART LLP
AMFI-Registered Mutual Fund Distributor
വ്യക്തിപരമായി നിങ്ങൾക്കു യോജിച്ച നിക്ഷേപത്തെക്കുറിച്ചറിയുന്നതിനായി നേരിട്ട് വിളിക്കാവുന്നതാണ്. mob +91 70251 88444
ഈ പേജിലൂടെ വായിക്കാനാഗ്രഹിക്കുന്ന ഇൻവെസ്റ്റ്മെൻറ് സംബന്ധമായ നിങ്ങളുടെ ചോദ്യങ്ങൾ അയക്കുക email: bookermannews@gmail.com Wtsp: 9142110999
(നിക്ഷേപം സംബന്ധിച്ച പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുവായതും ഏകദേശവുമായ കാര്യങ്ങളാണ് ലേഖനത്തിലുള്ളത്. നികുതിയും സാമ്പത്തികവുമായ നിർദേശങ്ങൾക്ക് വ്യക്തിപരമായ കൂടുതൽ ഉപദേശം നേടേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.)