2024 -ൽ രണ്ടുപേരെ ചന്ദ്രനിലെത്തിക്കാനാണ് പദ്ധതി.
അഞ്ചു പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമത്തിലാണ് നാസ. അതിന്റെ മുന്നോടിയായി മനുഷ്യ ഡമ്മികളുമായി ആർട്ട്മസ് -1 തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.05 ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും കുതിച്ചുയരും. ചന്ദ്രന്റെ 50 കിലോമീറ്റർ അടുത്തുവരെയെത്തി നിരീക്ഷണം നടത്തി ഒക്ടോബർ 10 നു പസഫിക് സമുദ്രത്തിൽ തിരിച്ചിറക്കും.
കംപോസ്, സൊഹർ, ഹെൽഗ എന്നിങ്ങനെയാണ് ഡമ്മികൾക്ക് പേര് നൽകിയിട്ടുള്ളത്. ഏറ്റവും ശക്തിയേറിയ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റമാണ് ഒറിയോൺ പേടകവും വഹിച്ചുകൊണ്ട് കുതിക്കുക. 322 അടി ഉയരമാണ് റോക്കറ്റിനുള്ളത്. ഒരാഴ്ച കൊണ്ട് ചാന്ദ്രഭ്രമണപഥത്തിലെത്തും.
ഇത്തരം രണ്ടു പരീക്ഷണങ്ങൾക്കു ശേഷം 2024 -ൽ ഒരു വനിത ഉൾപ്പെടെ രണ്ടുപേരെ ചന്ദ്രനിലെത്തിക്കാനാണ് പദ്ധതി.